Ind disable

2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

2014, ജനുവരി 20, തിങ്കളാഴ്‌ച

ഇന്‍റര്‍ ജെ.ബി.സ്ക്കൂള്‍ കലാ-കായിക മത്സരം - സെന്‍ററിന് കിരീടം

അമിനി : 2013-14 അധ്യയന വര്‍ഷത്തെ ഇന്‍റര്‍ ജെ.ബി.സ്ക്കൂള്‍ കലാ-കായിക മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ജെ.ബി.സ്ക്കൂള്‍ സെന്‍റര്‍ ഓവര്‍ഓള്‍ കിരീടത്തിന് അര്‍ഹരായി. ജെ.ബി.സ്ക്കൂള്‍ സെന്‍റര്‍ 266 പോയിന്‍റുകള്‍ നേടിയപ്പോള്‍ ജെ.ബി.സ്ക്കൂള്‍ സൌത്ത് 209, ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് വെസ്റ്റ് 120, ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് 53 പോയിന്‍റുകള്‍ വീതം നേടി. ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് ഒഴികെ മറ്റ് എല്ലാ സ്ക്കൂളുകളും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ഇതില്‍ നോര്‍ത്ത് വെസ്റ്റിന്‍റെ മിന്നുന്ന പ്രകടനം ഏറെ പ്രശംസയര്‍ഹിക്കുന്നു. കായിക മത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സിന്‍റെയും, ജൂനിയര്‍ ഗേള്‍സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സൌത്തും സീനിയര്‍ ബോയ്സിന്‍റെയും സീനിയര്‍ ഗേള്‍സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സെന്‍ററും കരസ്തമാക്കിയപ്പോള്‍ കലാമത്സരങ്ങളില്‍ ജൂനിയര്‍ ബോയ്സിന്‍റെയും സീനിയര്‍ ബോയ്സിന്‍റെയും കിരീടം ജെ.ബി.സ്ക്കൂള്‍ സെന്‍ററും ജൂനിയര്‍ ഗേള്‍സിന്‍റെ കിരീടം ജെ.ബി.സ്ക്കൂള്‍ സൌത്തും സീനിയര്‍ ഗേള്‍സിന്‍റെ കിരീടം ജെ.ബി.സ്ക്കൂള്‍ നോര്‍ത്ത് വെസ്റ്റും കരസ്തമാക്കി.

2013, മേയ് 20, തിങ്കളാഴ്‌ച

പ്രവേശനോത്സവം 2013-14


                     ഒന്നര മാസത്തെ വേനലവധിക്ക് വിരാമമിട്ട് കൊണ്ട് 2013-14 അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. പുതുമകള്‍ നിറഞ്ഞ ഒരു അധ്യയന വര്‍ഷമാണ് ഇത്. പുതുവിദ്യകളുടെ മധുനുകരാന്‍ 6 വയസ്സ് തികയണമെന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. പുതിയ നിയമത്തിന്‍റെ തുടക്കമായത് കൊണ്ട് അധ്യയന വര്‍ഷം ആരംഭിച്ചത് മുതല്‍(20.05.2013) 6 മാസം വരെയുള്ള (20.11.2013)  കാലാവധിയില്‍ 6 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാവുന്നതാണ്. സ്ക്കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം സ്ഥലത്തെ ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ.കെ ഹൈറുന്നിസ നിര്‍വഹിച്ചു.സ്വാഗത പ്രസംഗകനായ  സ്കൂളിന്‍റെ പുതിയ ഹെഡ്മാസ്റ്റര്‍ ശ്രീ. സി.എന്‍. കാസിം 2013-14 അധ്യയന വര്‍ഷത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ. പി. സലീം നന്ദി പ്രഭാഷണം നടത്തി. കുട്ടികള്‍ക്കായി മിഠായിയും പായസവും വിതരണം ചെയ്തു.

 






2013-14 അധ്യയന വര്‍ഷത്തിന് നിറകണ്ണുകളോടെ സമാരംഭം

പുതിയ ക്ലാസ്സില്‍ പഠിക്കാനും പുതിയ കൂട്ടുകാരെ കാണാനും കൂട്ടുകൂടാനും ഇനി അവര്‍ വരില്ല. 2013-14 അധ്യയന വര്‍ഷത്തിന്‍റെ സമാരംഭത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കടമത്ത് ബോട്ട് അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞ റൌസിയ, അലീസിയ സഹോദരികള്‍ക്ക് കണ്ണീരോടെ വിട. സര്‍വ്വശക്തനായ അള്ളാഹു അവര്‍ക്ക് സ്വര്‍ഗ്ഗം പ്രധാനം ചെയ്യുമാറാകട്ടെ.